Personalized
Horoscope

Malayalam Astrology 2020 – രാശി ഫലം 2020

രാശി ഫലം 2020 ൽ വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന നിങ്ങളുടെ തൊഴിൽ, ജോലി, സമ്പത്ത്, സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം, കുടുംബ ജീവിതം എന്നിങ്ങനെ സംഭവിക്കാൻ സാധ്യതയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ഇവിടെ നിന്ന് നിങ്ങൾക്ക് അറിയാൻ കഴിയും.

12 രാശികളും ഓരോ വ്യക്തിയേയും വ്യത്യസ്തമായ രീതിയിലായിരിക്കും സ്വാധീനിക്കുക. ഗ്രഹങ്ങളിൽ ഉണ്ടാവുന്ന പരിവര്‍ത്തനവും സംയോജനവുമൊക്കെ നമ്മുടെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളെ ബാധിക്കുന്നത് അനുകൂലമായാണോ പ്രതികൂലമായാണോ എന്ന് അറിയേണ്ടതുണ്ട്. വാർഷിക രാശി ഫലം 2020 നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ മേഖലകളെക്കുറിച്ച് ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതോടൊപ്പം, പ്രതികൂല സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.

രാശി ഫലം 2020 വായിച്ച് വിശദാംശങ്ങൾ മനസ്സിലാക്കി, ഈ വർഷം നിങ്ങളുടെ വഴികളിൽ വരുന്ന പ്രതിബന്ധങ്ങളെ ഒഴിവാക്കാനുള്ള പരിഹാരങ്ങൾ മനസ്സിലാക്കൂ.

മേട രാശി ഫലം 2020 (Meda Rashi Phalam 2020)

Meda Rashi Phalam 2020മേട രാശി ഫലം 2020 പ്രകാരം, മേട രാശിയിൽ ജനിച്ചവർക്ക്, 2020 വർഷപകുതിയിൽ ആരോഗ്യനില ശുഭമായിരിക്കും. എന്നിരുന്നാലും, വർഷത്തിൻറെ ആദ്യപകുതി നിങ്ങളുടെ ആരോഗ്യത്തിന് അത്ര തൃപ്തികരമായിരിക്കില്ല, അതുകൊണ്ട് ശരിയായ ആരോഗ്യ സംരക്ഷണം ആവശ്യമാണ്. നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില സങ്കർഷങ്ങൾ നേരിടാൻ സാധ്യതയുണ്ട്, എങ്കിലും നിങ്ങൾ ഇരുവരുടേയും ശക്തമായ ബന്ധം ഈ സങ്കർഷങ്ങളെ നേരിടാൻ നിങ്ങളെ പ്രാപ്തമാക്കും. വിവാഹിത ജീവിതം സന്തോഷവും സുഗമവും ആയിരിക്കും എന്നിരുന്നാലും പ്രണയ വിവാഹം അത്ര എളുപ്പമല്ല. നിങ്ങളുടെ കുടുംബജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും, നിങ്ങളുടെ പിതാവിന്റെ ആരോഗ്യനില 2020 വർഷത്തിൽ തൃപ്തികരമാകണമെന്നില്ല. വിദ്യാർത്ഥികൾക്ക് ഈ സമയം ശുഭകരമാണ്, അവരുടെ അധ്വാനത്തിന്റെ ഫലം അവർക്ക് ലഭിക്കും. ഉദ്യോഗാർത്ഥികൾക്കും ഈ വർഷം വളരെ അനുകൂലമാണ്.

ഇടവ രാശി ഫലം 2020 (Idava Rashi Phalam 2020)

Idava Rashi Phalam 2020ഇടവ രാശി ഫലം 2020 പ്രകാരം, ഇടവ രാശിയിൽ ജനിച്ചവർക്ക്, 2020 ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഉയർച്ചതാഴ്ചകൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ പ്രണയബന്ധത്തിന് ഈ വർഷം അനുകൂലമാണ്, എന്നാൽ വിവാഹിതർ തമ്മിലുള്ള ബന്ധം സൗമ്യമാകണമെന്നില്ല. വർഷാരംഭത്തിൽ നിങ്ങളുടെ കുടുംബജീവിതം അത്രയധികം അനുകൂലമായിരിക്കില്ല കാരണം കുടുംബാംഗങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. വർഷ പകുതി നിങ്ങൾക്കനുകൂലമാകും, ഈ വർഷം വിദ്യാർഥികൾ വിജയം കൈവരിക്കുകയും അവർ ആഗ്രഹിക്കുന്ന കോളേജിൽ പ്രവേശനം ലഭിക്കുകയും ചെയ്യും. നിങ്ങൾക്ക് സമ്പത്ത് ഉണ്ടാവുന്നതിനനുസരിച്ച് സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാവും. വർഷാവസാനം നിങ്ങൾക്ക് അനുകൂലമായിരിക്കും അതുപോലെ ഔദ്യോഗിക മേഖലയിൽ വിജയം കൈവരിക്കും.

മിഥുന രാശി ഫലം 2020 (Midhunam Rashi Phalam 2020)

Midhunam Rashi Phalam 2020മിഥുന രാശി ഫലം 2020 പ്രകാരം, വർഷാരംഭം ആരോഗ്യകാര്യങ്ങളിൽ നല്ലതാണെങ്കിലും, ആരോഗ്യ പ്രശ്നങ്ങളെ അവഗണിക്കാതിരിക്കുക, കാരണം ഇത് പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രണയബന്ധം 2020 ൽ സന്തോഷകരമായി തുടരും. ഈ രാശിക്കാരുടെ വിവാഹ ജീവിതം അനുകൂലവും പ്രയോജമകരവും ആയിരിക്കും. ഈ വർഷം നിങ്ങൾക്ക് ആത്മീയ പ്രവർത്തനങ്ങളിൽ താല്പര്യമുണ്ടാവും. സാമ്പത്തിക കാര്യങ്ങളെ ചൊല്ലി നിങ്ങളുടെ കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാവും, പുതിയ തുടക്കങ്ങൾ അനുകൂലമാകണമെന്നില്ല. വിദ്യാർഥികൾക്ക് വിജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടതായി വരും.

കർക്കിടക രാശി ഫലം 2020 (Karkkidakam Rashi Phalam 2020)

Karkkidakam Rashi Phalam 2020കർക്കിടക രാശിക്കാർക്ക് 2020 ൽ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പ്രണയ ജീവിതത്തിൽഅനുകൂലമായ മാറ്റങ്ങൾ സംഭവിക്കും, മൊത്തത്തിൽ പ്രണയ ജീവിതത്തിന് ഈ വർഷം അനുകൂലമായിരിക്കും, അതിനാൽ ആത്മാർഥമായി തുടരുക. ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ പരസ്പരം തുറന്ന് പറഞ്ഞ് പരിഹരിക്കുക. നിങ്ങളുടെ അമ്മ, ഈ വർഷം ആരോഗ്യപ്രശ്നങ്ങൾ നേരിടാം. വിദ്യാർത്ഥികൾ കർക്കിടക രാശി ഫലം 2020 അനുസരിച്ച് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം കൈവരിക്കാനുള്ള യോഗം കാണുന്നു. വർഷത്തിന്റെ തുടക്കം ഔദ്യോഗിക കാര്യങ്ങൾക്ക് അനുകൂലമാണ്. നിങ്ങളുടെ സാമ്പത്തികകാര്യങ്ങളിൽ ഉയർച്ച താഴ്ചകൾ നേരിടാം.

ചിങ്ങ രാശി ഫലം 2020 (Chingam Rashi Phalam 2020)

Chingam Rashi Phalam 2020ചിങ്ങ രാശി ഫലം 2020 പ്രകാരം ചിങ്ങ രാശിക്കാർക്ക് നല്ല ആരോഗ്യം ആസ്വദിക്കാൻ കഴിയും, എന്നിരുന്നാലും ദിനചര്യയിൽ വ്യായാമം ഉൾപെടുത്തേണ്ടതുണ്ട്. നിങ്ങളുടെ പ്രണയ ജീവിതത്തിണ് ഈ വർഷം അത്ര അനുകൂലമായിരിക്കുകയില്ല. വിവാഹിതർക്ക് അവരുടെ ജീവിതത്തിൽ സമ്മർദ്ദം അനുഭവിക്കേണ്ടതായി വരും, ആശയക്കുഴപ്പങ്ങൾ പരസ്പരം പറഞ്ഞ് തീർക്കുക. ഈ വർഷത്തെ അവസാന പകുതി വിവാഹജീവിതത്തിനു ഫലപ്രദമാണ്. വർഷത്തിന്റെ രണ്ടാം പകുതി നിങ്ങൾക്ക് അനുകൂലവും, കുടുംബത്തിൽ ശുഭകരമായ ചടങ്ങിനുള്ള യോഗവും കാണുന്നു. ഈ വർഷം വിദ്യാർത്ഥികൾക്ക് അനുകൂലവും, മത്സരത്തിൽ ജയിക്കാനുള്ള യോഗവും കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധചെലുത്തുക. ഔദ്യോഗിക മേഖലയിൽ അനുകൂല ഫലങ്ങൾ കൈവരിക്കും.

കന്നി രാശി ഫലം 2020 (Kanni Rashi Phalam 2020)

Kanni Rashi Phalam 2020കന്നി രാശി ഫലം 2020 പ്രകാരം ഈ വർഷം കന്നി രാശിക്കാരെ, അവരുടെ ഭാഗ്യം എപ്പോഴും തുണക്കും. നിങ്ങളുടെ ദൈനംദിനകാര്യങ്ങൾ ശ്രദ്ധിച്ചാൽ, നിങ്ങൾക്ക് നല്ല ആരോഗ്യം ആസ്വദിക്കാൻ കഴിയും. നിങ്ങളുടെ പ്രണയ ബന്ധം ഐക്യതയോടും ശക്തമായും നിലനിൽക്കും. നിങ്ങളുടെ സ്നേഹത്തിൽ സുസ്ഥിരത ഉണ്ടായിരിക്കും, നിങ്ങളുടെ പങ്കാളിയുമായി സമയം ചിലവഴിക്കാൻ കഴിയും. വിവാഹിതരായവർക്ക്, ഈ വർഷം അനുകൂലവും, പ്രതിഫല ദായകവും, ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കുകയും ചെയ്യും. ചിലപ്പോൾ ദൂരം ബന്ധത്തെ ശക്തമാക്കു എന്നന്വർഥമാക്കുന്ന സാഹചര്യം വന്നുചേരും. സമയം നിങ്ങളുടെ കുട്ടികൾക്കും നിങ്ങളുടെ കുടുംബജീവിതത്തിനും നല്ലതാണ്. സമൂഹത്തിൽ നിങ്ങളുടെ പേരും പ്രശസ്തിയും വർദ്ധിക്കും, വിദ്യാർത്ഥികൾക്ക് വലിയ നേട്ടങ്ങൾ കൈവരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും, അത് നിങ്ങൾക്ക് ഉള്ളിൽ നിന്ന് സന്തോഷം നൽകും, ഔദ്യോഗികപരമായി ഫലങ്ങൾ കൈവരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുടെ പിന്തുണയും നിങ്ങൾക്ക് ലഭിക്കും.

തുലാം രാശി ഫലം 2020 (Thulaam Rashi Phalam 2020)

Thulaam Rashi Phalam 2020ഈ വർഷം തുലാം രാശി ഫലം 2020 പ്രകാരം, ആരോഗ്യപ്രശ്നങ്ങൾ നേരിടും, അതിനാൽ നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾക്ക് പ്രണയകാര്യങ്ങളിൽ അനുകൂലഫലങ്ങൾ ലഭിക്കും. വർഷത്തിന്റെ ആദ്യപകുതി വിവാഹിതർക്ക് അനുകൂലമായിരിക്കും, എങ്കിലും നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട് . കുടുംബത്തിൽ മംഗളകരമായ ചടങ്ങിന് യോഗം കാണുന്നു. നിങ്ങളുടെ കുടുംബജീവിതത്തിന് മികച്ച സമയമാണ്, നിങ്ങളുടെ കുടുംബത്തോടൊപ്പം മികച്ച സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയും. ഈ വർഷം തൊഴിൽ അന്വേഷിക്കുന്നവർക്ക് തൊഴിൽ നേടാനുള്ള യോഗം കാണുന്നു, വിദേശയാത്രകൾക്കും സാധ്യത കാണുന്നു. സാമ്പത്തിക കാര്യത്തിൽ വരവിനനുസരിച്ച് ചിലവും ഉണ്ടാകും. നിങ്ങൾ ഈ വർഷം 2020 ൽ പുതിയ സംരംഭങ്ങൾ ആരംഭിക്കരുത്.

വൃശ്ചിക രാശി ഫലം 2020 (Vrischikam Rashi Phalam 2020)

Vrischikam Rashi Phalam 2020വൃശ്ചിക രാശി ഫലം 2020 പ്രകാരം നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. നിങ്ങൾക്ക് മാനസിക അസ്ഥിരത നേരിടേണ്ടി വരാം എന്നതിനാൽ ശ്രദ്ധിക്കുക. പ്രണയബദ്ധം ശക്തിപ്പെടും. വിവാഹിതർക്ക്, കാലക്രമേണ നിങ്ങളുടെ ജീവിതത്തിന് അനുകൂലമായ സമയമാകും. നിങ്ങളുടെ കുടുംബത്തിൽ വാദങ്ങൾ ഉണ്ടായിരിക്കാം, അതിനാൽ നിങ്ങൾ ക്ഷമ കൈവിടാതിരിക്കുക. കഠിന പ്രയത്നത്തിലൂടെ മാത്രമേ വിദ്യാർത്ഥികൾക്ക് വിജയം നേടാൻ കഴിയുകയുള്ളു. സമ്പദ്‌വ്യവസ്ഥ, ബിസിനസ്സ്, ഉദ്യോഗം തുടങ്ങിയ മേഖലകളിലെ ആളുകൾക്ക് ഫലങ്ങൾ മികച്ചതായിരിക്കും. വർഷത്തിന്റെ ആരംഭത്തിൽ നിങ്ങൾക്ക് പുതിയ പ്രവർത്തനം ആരംഭിക്കാവുന്നതാണ്, 2020 വർഷാവസാനത്തോടെ നിങ്ങളെ നല്ല അവസരങ്ങൾ തേടിവരും.

ധനു രാശി ഫലം 2020 (Dhanu Rashi Phalam 2020)

Dhanu Rashi Phalam 2020ധനു രാശി ഫലം 2020 പ്രകാരം, ആരോഗ്യത്തിലെ ചെറിയ അസ്കിതകൾ ഒഴിച്ചാൽ മറ്റെല്ലാകാര്യത്തിനും അനുകൂലമാണ്. ഈ വർഷം 2020 നിങ്ങളുടെ പ്രണയ ജീവിതത്തിൽ ഇരുവരും തമ്മിലുള്ള പരസ്പര ധാരണ വർദ്ധിക്കും, പ്രണയ സാഫല്യം കൈവരും. വിവാഹിതർക്ക്, ദാമ്പത്യജീവിതം സ്നേഹനിർഭരമായിരിക്കും, ഇരുവരും തമ്മിലുള്ള ഐക്യം ശക്തമാകും, എന്നാൽ ജീവിത പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക. ചില രാശിക്കാരുടെ കുടുംബത്തിൽ പുതിയ ഒരു വ്യക്തി വരാനുള്ള സാധ്യത കാണുന്നു, കുടുംബ സാഹചര്യം സമാധാനപൂർണ്ണമായിരിക്കും. നിങ്ങളുടെ വിദ്യാഭ്യാസത്തിൽ സമ്മിശ്ര ഫലങ്ങൾ ലഭിക്കാം. ഔദ്യോഗിക കാര്യത്തിൽ മികച്ച ഫലങ്ങൾ ലഭ്യമാകും. സാമ്പത്തിക നേട്ടങ്ങൾക്ക് യോഗം കാണുന്നു. ഈ വർഷം നിങ്ങളുടെ ജീവിതം നന്മ നിറഞ്ഞതായിരിക്കും.

മകര രാശി ഫലം 2020 (Makaram Rashi Phalam 2020)

Makaram Rashi Phalam 2020മകര രാശി ഫലം 2020 പ്രകാരം ഈ വർഷം അനുകൂലമായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക കാരണം സമ്മിശ്ര ഫലങ്ങളുടെ യോഗമാണ് കാണുന്നത്. നിങ്ങളുടെ ജീവിതത്തിന്റെ പല മേഖലകളിലും കഠിനാധ്വാനം ആവശ്യമായി വരും. പ്രണയ ജീവിതത്തിൽ ഈ വർഷം ശുഭകരമായിരിക്കും, വിവാഹ യോഗവും കാണുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഉയർച്ചയും താഴ്ചയുമുണ്ടാകും, പങ്കാളിയുമായി ആവശ്യമായ സമയം പങ്കിടേണ്ടതാണ്. നിങ്ങളുടെ കുടുംബജീവിതം മെച്ചപ്പെടുകയും, നിങ്ങൾ പേരും പ്രശസ്തിയും ലഭിക്കുകയും ചെയ്യും. മകര രാശി ഫലം ഫലം 2020 അനുസരിച്ച്, ഈ രാശിയിലുള്ള വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാവും.

കുംഭ രാശി ഫലം 2020 (Kumbham Rashi Phalam 2020)

Kumbham Rashi Phalam 2020കുംഭ രാശി ഫലം 2020 അനുസരിച്ച്, ചില വെല്ലുവിളികൾ നേരിടുകയും, ഈ വർഷം മിതമായ രീതിയിൽ തുടരുകയും ചെയ്യും. ഈ വർഷം, നിങ്ങളുടെ ആരോഗ്യകാര്യത്തിൽ സ്വയം ശ്രദ്ധിക്കണം. നിങ്ങൾ ഒരുപാട് യാത്രചെയ്യാം, അതിൽ ചിലത് മാത്രം നിങ്ങൾക്ക് ഫലപ്രദമായി തോന്നാം. നിങ്ങളുടെ വരുമാനത്തിനനുസരിച്ച് ചിലവും ഉണ്ടാവും. ഈ വർഷം 2020 നിങ്ങൾക്ക് ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. വിദേശയാത്രക്കുള്ള യോഗം കാണുന്നു. കുടുംബവുമായി കുറച്ച് നല്ല നിമിഷങ്ങൾ പങ്കുവെക്കേണ്ടതുണ്ട്, അല്ലാത്ത പക്ഷം ഇത് നിങ്ങളുടെ കുടുംബ ജീവിതത്തെ സാരമായി ബാധിക്കും. ലക്ഷ്യപ്രാപ്തിയിലെത്താൻ വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം ആവശ്യമാണ്. വ്യാപാര മേഖലകളിൽ സങ്കീർണ്ണങ്ങളായ തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധാപൂർവ്വം, അറിവും പ്രായോഗികതയും ഉള്ളവരുമായി ആലോചിച്ചെടുക്കുക.

മീന രാശി ഫലം 2020 (Meenam Rashi Phalam 2020)

Meenam Rashi Phalam 2020മീന രാശി ഫലം 2020 പ്രകാരം ഈ വർഷം, മീന രാശിക്കാർക്ക് വിജയവും ധനവും കൈവരും. നിങ്ങളുടെ കുടുംബാംഗങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ കാരണവന്മാരുടെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് കൈവരും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകൾ സാധാരണമായിരിക്കും. നിങ്ങൾക്ക് ജോലി മാറ്റം അല്ലെങ്കിൽ നിങ്ങളുടെ നിലവിലെ ജോലിയിൽ സ്ഥാനക്കയറ്റം എന്നിവക്ക് യോഗം കാണുന്നു. സ്വന്തമായി ബിസിനസ്സുള്ളവർ ലാഭം കൈവരിക്കും. നിങ്ങൾക്ക് ഈ വർഷം 2020 ൽ ഉചിതമായ ഫലം ലഭിക്കും. അനുഭവപരിചയമുള്ള വ്യക്തിയുടെ പിന്തുണ നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങളുടെ പേരും പ്രശസ്തിയും സമൂഹത്തിൽ വർദ്ധിക്കും. ഈ വർഷം 2020 ൽ കുറവ് യാത്രകളും ധാരാളം സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. നിങ്ങളുടെ ബിസിനസ്സിൽ നിങ്ങൾക്ക് വലിയ വിജയം ലഭിക്കും.